സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ ഓഫീസറായ സബിനായി തിരച്ചില്‍ ഊര്‍ജിതം.തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി തിരികെ കേരളത്തിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തികൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളില്‍ നേരത്തെ പെലീസിന് ലഭിച്ചിരുന്നു. അതിൽ ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് പൊലീസ് സ്ഥീകരിച്ചു. എങ്കിലും കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്ക് ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.പ്രതി നേരത്തെ തമിഴ്‌നാട് വഴി ഗുഡല്ലൂരേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സംഭവ സമയത്ത് സബിത്തും പാറാവുകാരനും മാത്രമായിരുന്നു ഡ്യൂട്ടിയിലൂണ്ടായിരുന്നത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

