താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, പാർട്ടിയിൽ നിൽക്കാൻ പറ്റാത്തതുകൊണ്ടാണെന്ന് ജി സുധാകരൻ.പാർട്ടിയിൽ നിന്ന് പോയവരുടെ കൂട്ടത്തിൽ താൻ ഇല്ല എന്നാണ് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞത്.താൻ ഇതുവരെ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല എന്ന കാര്യം ബേബി എന്താണ് മനസ്സിലാക്കാത്തത് ?ഓഫറുകൾ വന്നിട്ടും താൻ വേറൊരു പാർട്ടിയിലും ചേർന്നില്ല.തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് പിന്നീടാണ്.പറയുന്നത് എന്താണെന്നും ആരോടാണെന്നും അറിയാതെ ബേബി സംസാരിക്കുന്നിടത്താണ് പാർട്ടി ഇപ്പോൾ എത്തിനിൽക്കുന്നത്.ആ അധപതനത്തിൽ നിന്ന് പാർട്ടി എഴുന്നേറ്റിട്ടില്ല.പ്ലീനത്തിന്റെ ഗുണഫലം എന്താണെന്ന് ബേബിയുടെ വർത്തമാനത്തിൽ നിന്ന് മനസ്സിലാക്കാം.എൻ്റെ അച്ഛനെക്കുറിച്ച് വരെ ആലപ്പുഴയിലെ സി പി എം നേതാക്കൾ മോശമായി സംസാരിച്ചു.തനിക്ക് ഒരു അച്ഛനേ ഉള്ളൂ.ഒരുപാട് അച്ഛന്മാർ ഉള്ളവരായിരിക്കും അങ്ങനെയൊക്കെ പറയുന്നത്.ഇങ്ങനെയുള്ളവരെ നയിക്കുന്ന ബേബിക്ക് തന്നെ വിമർശിക്കാൻ എന്ത് അവകാശം ?എം വി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു വേണ്ടത്.തലയ്ക്ക് ഒരു അടി കൊടുത്തിട്ട് അവിടെ ഇരിക്ക് എന്നു പറയുന്നതു പോലെയാണ്.വർഗം എന്താണെന്ന് അറിയാത്തവർ പാർട്ടി പോളിറ്റ് ബ്യൂറോയിൽ വരെയുണ്ട്. തെരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ എം വി ഗോവിന്ദൻ മാത്രമാണോ സമാധാനം പറയേണ്ടത് ?തന്നെ ചീത്ത പറഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലും പി ബിയിലും എത്താമെന്ന് വിചാരിക്കുന്ന ചില ആളുകളുണ്ട്.2020 ന് ശേഷം പിണറായി വിജയൻ തന്നോട് മര്യാദ കാണിച്ചിട്ടില്ല.പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ വന്ന ശേഷമാണിത്.പിണറായി വിജയനെ കല്ലെറിയാനില്ല.ഇ ഡിയെ തള്ളിപ്പറയാനുമില്ല.നിയമം അതിന്റെ വഴിക്ക് നടക്കുമെന്നും ജി സുധാകരൻ.

