ഡോളർ തിരികെ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കോടതിയിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ ഹർജി നൽകി. എന്നാൽ ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിച്ചു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് ഇഡി, ഇൻകം ടാക്സ് ഏജൻസികൾക്ക് പോലീസ് റിപ്പോർട്ട് നൽകുകയും ഡോളറിന്റെ സോഴ്സ് കണ്ടെത്തണമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം, ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യുകയാണ് പോലീസിന്റെ ലക്ഷ്യം. ആന്റോയുടെ ജാമ്യഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയുടെ മഴക്കെടുതി വിലയിരുത്തൽ യാത്ര: വിമാനച്ചെലവ് നൽകിയത് ഹെലികോപ്റ്റർ കരാർ കമ്പനിയെന്ന് സൂചന

മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയ്ക്ക് ചെലവായ പണം നൽകിയിരിക്കുന്നത് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ ആണെന്ന് സൂചന. കർണാടകയിലെ കോൺഗ്രസ്...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പൊലീസ് കസ്റ്റഡിയില്‍

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ്...

പാറക്കുളത്തിൽ വീണ 74-കാരിയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

ചങ്ങനാശ്ശേരിയിൽ പാറക്കുളത്തിൽ വീണ 74-കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്.ചങ്ങനാശ്ശേരി മണലോടി ചെറുകരക്കുന്ന് സ്വദേശിനി വിലാസിനിയാണ് അപകടത്തിൽപ്പെട്ടത്.ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. പാറക്കുളത്തിലേക്ക് വീണ വിലാസിനി, മരച്ചില്ലയിൽ...

ശബരിമല പ്രതിസന്ധി; കെ മുരളീധരനും കെ ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും

ശബരിമല പ്രതിസന്ധിയെച്ചൊല്ലിയുള്ള ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും.അരവണ പ്ലാന്റ് നവീകരണം...