മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് വിദർശ : നിയമന ഉത്തരവ് ഏറ്റുവാങ്ങി

മുഖ്യമന്ത്രി വി ഡി സതീശന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് ഷൂട്ടിങ് താരം വിദർശ കെ വിനോദ്. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലിയിൽ പ്രവേശിക്കുന്ന വിദർശ മുഖ്യമന്ത്രിയിൽ നിന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി. കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് സന്നിഹിതനായിരുന്നു.ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കായിക വകുപ്പിൽ ജോലി നൽകുമെന്ന് മന്ത്രി ഒ ജെ ജനീഷ് പ്രഖ്യാപിച്ചിരുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഉത്തരവ് കൈമാറാനായിരുന്നു തീരുമാനമെങ്കിലും ടൂർണമെന്റിൽ പങ്കെടുക്കാനായി വിദർശ വിദേശത്ത് ആയിരുന്നു. ജപ്പാൻ ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വിദർശ ഇരട്ട വെള്ളി മെഡൽ നേടിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർറൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലുമായിരുന്നു ചരിത്ര നേട്ടം. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായ വിദർശ കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയാണ്.മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സി കെ കാസിം എംഎൽഎ, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, കായികവകുപ്പ് ഡയറക്ടർ അഖിൽ വി മേനോൻ, വിദർശയുടെ ഭർത്താവും ഷൂട്ടിംഗ് താരവുമായ മനു, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്

ഭാരതത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ്...

ഷുക്കൂർ വധക്കേസ്: വിധിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് നിയമപരമായി അപ്പീൽ നൽകാമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ പ്രോസിക്യൂഷനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും...

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി.പത്മജയുടെ കാര്യം എന്നോടല്ല ചോദിക്കേണ്ടത്. അവരെ ചേർക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ല.പുറത്ത് പോകുന്നതിനെ എതിർക്കാനും തനിക്ക്...

എസ്എൻഡിപി തിരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂലമായ നിലപാടുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എസ്എൻഡിപി യോഗത്തിന് കേരളത്തിലെ...