മുഖ്യമന്ത്രിയുടെ മഴക്കെടുതി വിലയിരുത്തൽ യാത്ര: വിമാനച്ചെലവ് നൽകിയത് ഹെലികോപ്റ്റർ കരാർ കമ്പനിയെന്ന് സൂചന

മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയ്ക്ക് ചെലവായ പണം നൽകിയിരിക്കുന്നത് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ ആണെന്ന് സൂചന. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് ഈ യാത്രയ്ക്കായി ഉപയോഗിച്ചത്.ഇവർ ചിപ്സണ്ണിന് നൽകിയ ഇൻവോയ്സിൽ ആകെ 19,88,595 രൂപയാണ് ചെലവായി കാണിച്ചിരിക്കുന്നത്. ഇതിൽ വിമാനത്തിന്റെ ചാർജ് 16,85,250 രൂപയും 18 ശതമാനം ജി.എസ്.ടി ആയി 3,03,345 രൂപയുമാണ് ഉള്ളത്. കർണാടകയിലെ ബെല്ലാരിക്ക് സമീപമുള്ള ജിൻഡാൽ വിമാനത്താവളത്തിൽ നിന്നാണ് വിമാനം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കോഴിക്കോടേക്ക് പറന്നതും തിരികെ എത്തിയതും. ഏകദേശം 9 മണിക്കൂറോളമാണ് മുഖ്യമന്ത്രിക്കായി ഈ വിമാനം ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave a Reply

spot_img

Related articles

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്

ഭാരതത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ്...

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് വിദർശ : നിയമന ഉത്തരവ് ഏറ്റുവാങ്ങി

മുഖ്യമന്ത്രി വി ഡി സതീശന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് ഷൂട്ടിങ് താരം വിദർശ കെ വിനോദ്. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി...

ഷുക്കൂർ വധക്കേസ്: വിധിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് നിയമപരമായി അപ്പീൽ നൽകാമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ പ്രോസിക്യൂഷനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും...

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി.പത്മജയുടെ കാര്യം എന്നോടല്ല ചോദിക്കേണ്ടത്. അവരെ ചേർക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ല.പുറത്ത് പോകുന്നതിനെ എതിർക്കാനും തനിക്ക്...