മെസി കേരള സന്ദർശന തട്ടിപ്പ്: എസ്‌ഐടിയുടെ നിർണായക നീക്കവുമായി പ്രാഥമിക റിപ്പോർട്ട്

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായക നീക്കവുമായി എസ്‌ഐടി രംഗത്തെത്തിയിരിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സർക്കാരിന് എസ്‌ഐടി ശുപാർശ നൽകുമെന്നും, പ്രാഥമിക റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. അഴിമതി കുറ്റം ചുമത്തി നിലവിലെ എഫ്‌ഐആർ പുതുക്കാനാണ് തീരുമാനം. ഈ അഴിമതി കേസിൽ ആൻ്റോയും ഉദ്യോഗസ്ഥരും പ്രതികളാകുമെന്നും വ്യക്തമാക്കുന്നു. കൂടാതെ, ഇഡി, ആർബിഐ, കസ്റ്റംസ് എന്നിവയുടെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്യുന്നുണ്ട്.

Leave a Reply

spot_img

Related articles

ഓണം ബമ്പർ നറുക്കെടുപ്പ് നാളെ

ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. 30 കോടി രൂപ ആര് സ്വന്തമാകുമെന്ന് നാളെ അറിയാം. തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനമായ ഗോർഖി...

ഷോൺ ജോർജ് പുറത്തുവിട്ട ഡയറി വിവരങ്ങൾ: ബിജെപിയിൽ അമർഷം

മാസപ്പടി ഡയറികേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറി പേജുകൾ പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ അമർഷം. വി....

ESA വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്ന് മാർ തോമസ് തറയിൽ

പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ - ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്...

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്താൽ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്താൽ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കഴിഞ്ഞ 10...