ESA വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്ന് മാർ തോമസ് തറയിൽ

പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ – ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കോട്ടയത്ത്‌ പറഞ്ഞു.കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കുമെന്ന് വെറുതെ പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ലെന്നും അത് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ മാപ്പ് പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം. മുൻപ് പ്രസിദ്ധീകരിച്ച മാപ്പ് സാധാരണക്കാർക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ളതല്ല.കൂടാതെ കേന്ദ്രസർക്കാരിലേക്ക് സംസ്ഥാന ഉദ്യോഗസ്ഥർ അയച്ച റിപ്പോർട്ടിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ഓണം ബമ്പർ നറുക്കെടുപ്പ് നാളെ

ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. 30 കോടി രൂപ ആര് സ്വന്തമാകുമെന്ന് നാളെ അറിയാം. തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനമായ ഗോർഖി...

ഷോൺ ജോർജ് പുറത്തുവിട്ട ഡയറി വിവരങ്ങൾ: ബിജെപിയിൽ അമർഷം

മാസപ്പടി ഡയറികേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറി പേജുകൾ പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ അമർഷം. വി....

മെസി കേരള സന്ദർശന തട്ടിപ്പ്: എസ്‌ഐടിയുടെ നിർണായക നീക്കവുമായി പ്രാഥമിക റിപ്പോർട്ട്

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായക നീക്കവുമായി എസ്‌ഐടി രംഗത്തെത്തിയിരിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്താൽ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്താൽ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കഴിഞ്ഞ 10...