ഷോൺ ജോർജ് പുറത്തുവിട്ട ഡയറി വിവരങ്ങൾ: ബിജെപിയിൽ അമർഷം

മാസപ്പടി ഡയറികേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറി പേജുകൾ പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ അമർഷം. വി. മുരളീധരൻ പക്ഷവും കൃഷ്ണദാസ് വിഭാഗവും ഈ വിഷയം കൈകാര്യം ചെയ്ത രീതിയിൽ വലിയ അതൃപ്തിയിലാണെന്നാണ് സൂചന. ഡയറി പേജുകൾ പുറത്തുവിട്ട നീക്കം പാർട്ടിക്ക് തന്നെ തിരിച്ചടിയായെന്നും, ഇതിന്റെ ഭാഗമായി ബിജെപി നേതാക്കളുടെയും സംഘപരിവാർ സംഘടനകളുടെയും പേരുകൾ പുറത്തുവന്നതിൽ സംഘപരിവാറിനും കടുത്ത അതൃപ്തിയുണ്ടന്നും റിപ്പോർട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് മാത്രം ആരോപണം ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം വഴിമാറിപ്പോയെന്നാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ അടക്കം യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഉന്നത നേതാക്കളുടെ പേരുകൾ ഡയറിയിലുണ്ടെങ്കിലും, ഷോണിന്റെ വാർത്താസമ്മേളനത്തിന് ശേഷം പുറത്തുവന്ന കൂടുതൽ പേജുകളിൽ മുരളീധരൻ, ബിജെപി, സംഘപരിവാർ എന്നീ പേരുകളുമുണ്ട്. ഡയറി പാർട്ടിക്ക് പണി കൊടുക്കുകയാണെന്നാണ് മുരളീധരപക്ഷത്തിന്റെയും കൃഷ്ണദാസ് വിഭാഗത്തിന്റെയും വിലയിരുത്തൽ. അതേസമയം, ആരോപണങ്ങൾ തള്ളിയ ഷോൺ ജോർജ്, പാർട്ടിയിൽ യാതൊരുവിധ അതൃപ്തിയുമില്ലെന്ന് വ്യക്തമാക്കിയെങ്കിലും വിഷയത്തിൽ പാർട്ടി നേതാക്കൾക്കിടയിലെ ഭിന്നതയും ആശങ്കകളും നിലനിൽക്കുകയാണ്.

Leave a Reply

spot_img

Related articles

ഓണം ബമ്പർ നറുക്കെടുപ്പ് നാളെ

ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. 30 കോടി രൂപ ആര് സ്വന്തമാകുമെന്ന് നാളെ അറിയാം. തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനമായ ഗോർഖി...

ESA വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്ന് മാർ തോമസ് തറയിൽ

പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ - ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്...

മെസി കേരള സന്ദർശന തട്ടിപ്പ്: എസ്‌ഐടിയുടെ നിർണായക നീക്കവുമായി പ്രാഥമിക റിപ്പോർട്ട്

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായക നീക്കവുമായി എസ്‌ഐടി രംഗത്തെത്തിയിരിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്താൽ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്താൽ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കഴിഞ്ഞ 10...