ഓണം ബമ്പർ നറുക്കെടുപ്പ് നാളെ

ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. 30 കോടി രൂപ ആര് സ്വന്തമാകുമെന്ന് നാളെ അറിയാം. തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനില്‍ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുക.തിരുവോണം ബമ്പർ 2026ൻ്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 89.9% ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തില്‍ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് വില്‍പ്പനയിലും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 30 കോടി ലഭിക്കുന്ന ഒന്നാം സ്ഥാനക്കാരന് പുറമെ 20 പേർക്ക് കൂടി ഓണം ബമ്പറിലൂടെ കോടിപതികളാകാൻ കഴിയും.രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്കാണ് ലഭിക്കുന്നത്. ഓരോ സീരിസിലെയും രണ്ടു പേര്‍ കോടിപതികളാകും. ഒന്നാം സമ്മാനത്തിനൊപ്പം രണ്ടാം സമ്മാനം നേടുന്ന 20 പേർകൂടി ചേരുമ്പോള്‍ ആകെ 21 പേര്‍ കോടിപതികളാകും. ഇതിന് പുറമെ 45 ലക്ഷാധിപതികളെയും ഓണം ബമ്പർ സൃഷ്ടിക്കും.മൂന്നാം സമ്മാനമായി 20 പേര്‍ക്കാണ് 25 ലക്ഷം രൂപ ലഭിക്കുക. നാലാം സമ്മാനമായി 5 ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ 10 പേര്‍ക്ക് നല്‍കും. സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് 5 ലക്ഷം രൂപയും ഓണം ബമ്പർ നല്‍കുന്നുണ്ട്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില.തിരുവോണം ബമ്പറിൻ്റെ നറുക്കെടുപ്പിനോടൊപ്പം തന്നെ പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനവും നടക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായ അഞ്ജു കെ എസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കാട്ടാക്കട എംഎല്‍എ എംആർ ബൈജു, നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാല്‍, നികുതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എൻ പ്രശാന്ത് എന്നിവരും ഓണം ബമ്പർ നറുക്കെടുപ്പ് വേദിയിലുണ്ടാകും.

Leave a Reply

spot_img

Related articles

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി.പത്മജയുടെ കാര്യം എന്നോടല്ല ചോദിക്കേണ്ടത്. അവരെ ചേർക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ല.പുറത്ത് പോകുന്നതിനെ എതിർക്കാനും തനിക്ക്...

എസ്എൻഡിപി തിരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂലമായ നിലപാടുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എസ്എൻഡിപി യോഗത്തിന് കേരളത്തിലെ...

കെ.എം. ഷാജിക്ക് ഹൈക്കോടതിയിൽ ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ എഫ്‌ഐആറും തുടർനടപടികളും റദ്ദാക്കി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് ഹൈക്കോടതിയിൽ ആശ്വാസം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ വിജിലൻസ് രജിസ്റ്റർ...

പാമ്പാടി താലൂക്ക് ആശുപത്രിക്ക് ഉമ്മൻ ചാണ്ടിയുടെ പേര്; സർക്കാർ ഉത്തരവിറങ്ങി

കോട്ടയം ജില്ലയിലെ പാമ്പാടി താലൂക്ക് ആശുപത്രി ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ അറിയപ്പെടും. ആശുപത്രിയുടെ പേര് 'ഉമ്മൻ ചാണ്ടി മൾട്ടി സ്പെഷ്യാലിറ്റി...