ഇന്നു മുതല്‍ (സെപ്റ്റംബർ 28 മുതല്‍ 30 വരെ) മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് സമരം പിന്‍വലിച്ചു.ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറംസ് ഓഫ് ബാങ്ക് യൂണിയന്‍സും (UFBU) ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (IBA) തമ്മിൽ നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെത്തുടർന്നാണ് സമരം പിന്‍വലിക്കുന്നതായി അറിയിച്ചത്.അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ച നടപ്പിലാക്കുക, ജീവനക്കാരുടെ പെന്ഷന്, പ്രോത്സാഹന പദവി തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ചർച്ചയിൽ ധാരണയായതിനെത്തുടർന്നാണ് സമരം ഒഴിവായതെന്നും, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സംഘടനയുടെ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

