പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി. കേന്ദ്ര നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന നേതാക്കളുടെ നീക്കം. എന്നാല്‍, പത്മജാ വേണുഗോപാല്‍ പോകട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം ബിജെപി നേതാക്കള്‍ക്കും. പത്മജ കോണ്‍ഗ്രസിലേക്ക് പോകുന്നത് യുഡിഎഫിന് നേട്ടം ഉണ്ടാക്കിയില്ലെങ്കിലും ബിജെപിക്ക് വലിയ ക്ഷീണം ഉണ്ടാക്കുമെന്നും വിലയിരുത്തല്‍ ഉണ്ട്. അതേസമയം, സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖരന് പത്മജാ വേണുഗോപാല്‍ ഉടന്‍ രാജികത്ത് കൈമാറും. കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിനെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ബിജെപിയില്‍ അര്‍ഹമായ പരിഗണനയോ പ്രധാന പദവികളോ ലഭിക്കുന്നില്ലെന്നതിലുള്ള അതൃപ്തിയാണ് രാജി വയ്ക്കാനുള്ള നീക്കത്തിന് കാരണം. ആറുമാസങ്ങള്‍ക്കു മുന്നേ തീരുമാനമെടുത്തെങ്കിലും പത്മജ പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.എന്നാല്‍, ബിജെപി നേതാക്കളില്‍ നിന്ന് കൂടുതല്‍ അവഗണന നേരിട്ടതോടെ കടുത്ത തീരുമാനത്തിലേക്ക് പോവുകയായിരുന്നു. സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്നവര്‍ക്ക് നല്‍കുന്ന പരിഗണന കോണ്‍ഗ്രസില്‍ നിന്ന് എത്തിയവര്‍ക്കില്ലെന്നാണ് ആക്ഷേപം. പത്മജ വേണുഗോപാലിന് പുറകേ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ നിന്നെത്തിയ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കും.

Leave a Reply

spot_img

Related articles

വാടകക്കെട്ടിടത്തിൽ 26 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്ന് 26 കോടി രൂപയുടെ വ്യാജനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ വ്യാജനോട്ടുകളാണ് കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിലയിൽ...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും

ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കീഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ...

അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് നിർണായക വിധി

കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക....

ഓപ്പറേഷൻ രക്ഷിത: 81 പേർ റിമാൻ്റിൽ

കേരള റെയിൽവേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 81...