അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് നിർണായക വിധി

കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. സിപിഎം നേതാക്കളായ പി. ജയരാജൻ, മുൻ എംഎൽഎ ടി.വി. രാജേഷ് എന്നിവർ ഉൾപ്പെടെ 31 പ്രതികളാണ് വിചാരണ നേരിട്ടത്. കൊലപാതകം നടന്ന് 14 വർഷങ്ങൾക്ക് ശേഷമാണ് നിർണായക വിധി വരുന്നത്.2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ അരിയിൽ സ്വദേശിയും എംഎസ്എഫ് പ്രവർത്തകനുമായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും എംഎൽഎയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ഷുക്കൂറിനെയും സുഹൃത്തുക്കളെയും തടഞ്ഞുവെച്ച് ചിത്രങ്ങളെടുത്ത് തിരിച്ചറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സക്കറിയയ്ക്കും പരിക്കേറ്റിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവർ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ ആരോപണം. കേസിൽ ജയരാജൻ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്. ഇരുവരും ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടുപേർ മരിച്ചതിനെ തുടർന്നാണ് 31 പേർ വിചാരണ നേരിട്ടത്. പതിനേഴു മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്.ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയെ തുടർന്ന് 2016ലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് 2019ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.സിപിഎമ്മിനും മുസ്ലിം ലീഗിനും രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള കേസിലെ വിധി എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷുക്കൂറിന്റെ കുടുംബം.

Leave a Reply

spot_img

Related articles

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി. കേന്ദ്ര നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന നേതാക്കളുടെ നീക്കം. എന്നാല്‍, പത്മജാ വേണുഗോപാല്‍ പോകട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം...

വാടകക്കെട്ടിടത്തിൽ 26 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്ന് 26 കോടി രൂപയുടെ വ്യാജനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ വ്യാജനോട്ടുകളാണ് കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിലയിൽ...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും

ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കീഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ...

ഓപ്പറേഷൻ രക്ഷിത: 81 പേർ റിമാൻ്റിൽ

കേരള റെയിൽവേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 81...