കുളിമുറിയിലെ ടാങ്കിൽ സഹോദരങ്ങളായ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ

പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. അമ്മ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ഇന്നലെ രാവിലെ പത്തരയോടെയാണ് പഴണിയാർപാളയം കള്ളയാർപാളയം മണൽക്കാട്ട് ജോൺ കുമാറിന്‍റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.രണ്ട് മാസം മുൻപാണ് വിറകുവെട്ട് തൊഴിലാളിയായ ജോൺ കുമാറും കുടുംബവും മേനോൻപാറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവസമയത്ത് ജോൺ കുമാർ ജോലിക്ക് പോയിരുന്നു. നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.വീടിന്‍റെ മുൻവശത്തുണ്ടായിരുന്ന നിവേദ്യ ഏറെ നേരമായിട്ടും കുട്ടികളുടെ ശബ്ദം കേൾക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കുളിമുറിയിലെ ടാങ്കിൽ ചലനമറ്റനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം

മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം .ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് വ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്.കോണ്‍ഗ്രസ്...

റേഷൻ കടകളിലൂടെ ഒക്ടോബർ മാസത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്

സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഒക്ടോബർ മാസത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്.2026 ഒക്ടോബർ മാസത്തെ വിവിധ കാർഡുകളിലെ റേഷൻ...

ഒരു കുടുംബത്തിലെ 3 പേരെ കാണാതായി

ഈ ഫോട്ടോകളിൽ കാണുന്ന റെജി (62), റെജിയുടെ ഭാര്യ സൂസമ്മ (58), ജോമറ്റ് (30) എന്നിവരെ ഇന്നലെ (26/09/2026) രാവിലെ 10 മണിയോടുകൂടി ഇവർ...

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി.കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിലാണ് വിവിധ ഡിപ്പാർട്ട്മെൻ്റിലെ 8 ജീവനക്കാർ കുടുങ്ങിയത്. രാവിലെയായിരുന്നു...