മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം .ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് വ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഡ്യാ സംഖ്യത്തിന്റെ പ്രതിഷേധ പരിപാടികള്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ആറാം തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഇന്‍ഡ്യ സഖ്യം അറിയിച്ചു.എല്ലാ രാജ്യസഭ-ലോക്‌സഭ എംപിമാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. ഗ്യാനേഷ് കുമാര്‍ രാജി വെയ്ക്കും വരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ജില്ലാതല മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ അഞ്ച് വമ്പന്‍ റാലികള്‍ സംഘടിപ്പിക്കും. പ്രതിഷേധ റാലികളുടെ തീയതിയും സ്ഥലവും പിന്നീട് തീരുമാനിക്കുമെന്നാണ് അറിയിച്ചത്.

