റേഷൻ കടകളിലൂടെ ഒക്ടോബർ മാസത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്

സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഒക്ടോബർ മാസത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്.2026 ഒക്ടോബർ മാസത്തെ വിവിധ കാർഡുകളിലെ റേഷൻ വിഹിതം അറിയാം.

റേഷൻ വിഹിതത്തിന്റെ വിവരങ്ങള്‍

അന്ത്യോദയ അന്ന യോജന (AAY) (മഞ്ഞ കാർഡ്)

AAY കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.
മുൻഗണനാ വിഭാഗം (PHH) (പിങ്ക് കാർഡ്) PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.(അതത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പാക്കറ്റിന് 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്).അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ വരെ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.
പൊതു വിഭാഗം സബ്സിഡി (NPS) (നീല കാർഡ്)

NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ലഭിക്കും.
NPS കാർഡിന് സ്പെഷ്യല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ ലഭിക്കും.
അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ വരെ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും.അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.
പൊതു വിഭാഗം (NPNS) (വെള്ള കാർഡ്)

NPNS കാർഡിന് 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.NPNS കാർഡിന് സ്പെഷ്യല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ ലഭിക്കും.പൊതു വിഭാഗം സ്ഥാപനം (NPI) (ബ്രൗണ്‍ കാർഡ്).NPI കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.അധിക വിഹിതമായി പരമാവധി 10 കിലോ വരെ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും.അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.

റേഷൻ വിതരണം ശനിയാഴ്ച മുതല്‍

2026 ഒക്ടോബർ മാസത്തെ റേഷൻ വിതരണം 03.10.2026 (ശനിയാഴ്ച) മുതല്‍ ആരംഭിക്കും. 01.10.2026, 02.10.2026 എന്നീ ദിവസങ്ങളില്‍ റേഷൻ കടകള്‍ക്ക് അവധി ആയിരിക്കും. 2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകള്‍ക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

Leave a Reply

spot_img

Related articles

കുളിമുറിയിലെ ടാങ്കിൽ സഹോദരങ്ങളായ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ

പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായും...

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം

മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം .ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് വ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്.കോണ്‍ഗ്രസ്...

ഒരു കുടുംബത്തിലെ 3 പേരെ കാണാതായി

ഈ ഫോട്ടോകളിൽ കാണുന്ന റെജി (62), റെജിയുടെ ഭാര്യ സൂസമ്മ (58), ജോമറ്റ് (30) എന്നിവരെ ഇന്നലെ (26/09/2026) രാവിലെ 10 മണിയോടുകൂടി ഇവർ...

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി.കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിലാണ് വിവിധ ഡിപ്പാർട്ട്മെൻ്റിലെ 8 ജീവനക്കാർ കുടുങ്ങിയത്. രാവിലെയായിരുന്നു...