വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ് ഇന്ന് മുതൽ വർധിപ്പിച്ചത്.ഇതോടെ കേരളത്തിലെ വിവിധ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,800 രൂപ കടന്നു.കൊച്ചിയിൽ 2,828 രൂപയും കോഴിക്കോട്ട് 2,860.50 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ് പുതുക്കിയ വില.ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങൾ പാചക ആവശ്യങ്ങൾക്ക് പ്രധാനമായും വാണിജ്യ സിലിണ്ടറുകളെ ആശ്രയിക്കുന്നതിനാൽ വിലവർധന ചെലവ് ഉയരാൻ ഇടയാക്കും.അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയും മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് എണ്ണക്കമ്പനികൾ ഓരോ മാസവും ഒന്നാം തീയതി എൽപിജി വില പുനഃപരിശോധിക്കുന്നത്.നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് ശരാശരി 100 ഡോളറിനടുത്താണ് തുടരുന്നത്.അതേസമയം, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.തിരുവനന്തപുരത്ത് 951 രൂപയും കൊച്ചിയിൽ 949 രൂപയും കോഴിക്കോട്ട് 950.50 രൂപയുമാണ് നിലവിലെ വില.ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഗാർഹിക എൽപിജി വിതരണത്തിൽ സിലിണ്ടറിന് ഏകദേശം 300 രൂപയുടെ നഷ്ടം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

spot_img

Related articles

ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില

ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില .22 കാരറ്റ് സ്വർണം ഗ്രാമിന് 255 രൂപയും പവന് ഒറ്റയടിക്ക് 2,040 രൂപയുമാണ്...

പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും വിദഗ്ധ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ തീരുമാനം

സംസ്ഥാനത്തെ പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഡോക്ടർമാർ, അനസ്തീസിയ വിദഗ്ധർ, പരിശീലനം ലഭിച്ച നഴ്‌സുമാർ എന്നിവരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ തീരുമാനം.മാതൃ-ശിശു മരണങ്ങൾ...

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 560 രൂപയുടെ ഇടിവ്, ഏഴുമാസത്തിനുശേഷം ഒരു ലക്ഷം രൂപയ്ക്ക് താഴെ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ...

സ്വന്തം ഫോൺ നമ്പർ ആര് കാണണം എന്നിനി തീരുമാനിക്കാം; വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

ഉപയോക്താവിന്‍റെ ഫോൺ നമ്പറിന്‍റെ സ്വകാര്യത ശക്തമാക്കുന്ന വിധത്തിൽ കൂടുതൽ നിയന്ത്രണം നൽകുന്ന പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. സ്വന്തം ഫോൺ നമ്പർ ആർക്കൊക്കെ കാണാനാകുമെന്ന്...