കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് ശ്രമം പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് ശ്രമം പിടികൂടി.ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കാസർകോട് സ്വദേശിനിയിൽനിന്ന് 349.95 ഗ്രാം സ്വർണം പിടിച്ചെടുത്തു.ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ടെത്തിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യാത്രക്കാരിയായ റഹ്‌മത്ത് അബ്ദുൾ ഹക്കീം പിടിയിലായത്.കുടുംബസമേതമാണ് ഇവർ ദുബായിൽനിന്ന് കൊച്ചിയിലെത്തിയത്.ഫോയിൽ രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.പരിശോധനയിൽ സ്വർണം കണ്ടെത്തിയതിനെ തുടർന്ന് റഹ്‌മത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവത്തിൽ തുടർനടപടികൾ ആരംഭിച്ചു.

Leave a Reply

spot_img

Related articles

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച കേസി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ

സ്ത്രീ​ധ​ന​വും സൗ​ന്ദ​ര്യ​വും കു​റ​ഞ്ഞു​പോ​യി; യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ താ​നു​വേ​ലി​ൽ നി​ഥി​ൻ (32), അ​ച്ഛ​ൻ മോ​ഹ​ന​ൻ (66),...

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്‌.യുവിനും യു.ഡി.എഫിനും ഏറ്റ കനത്ത...

വാടകവീടിന് തീപിടിച്ച് കോൺട്രാക്ടർ വെന്തുമരിച്ചു; ബൈക്കും കാറും സ്റ്റാർട്ടാക്കിയ നിലയിൽ

കോട്ടയം ഇറഞ്ഞാലിൽ വാടകവീടിന് തീപിടിച്ച് വീട് നിർമ്മാണ കോൺട്രാക്ടറായ തമിഴ്നാട് സ്വദേശി ശേഖർ (45) വെന്തുമരിച്ചു.ഇന്നലെ രാത്രി 11.30 ഒടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.വീടിന് തീപിടിച്ചത്...

ഭരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കും; എം.എ. യൂസഫ് അലി

ഭരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ ആവശ്യം വന്നാല്‍ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലി.അതിന് തനിക്ക് യാതൊരുവിധ പ്രത്യുപകാരത്തിന്റെയും...