വാടകവീടിന് തീപിടിച്ച് കോൺട്രാക്ടർ വെന്തുമരിച്ചു; ബൈക്കും കാറും സ്റ്റാർട്ടാക്കിയ നിലയിൽ

കോട്ടയം ഇറഞ്ഞാലിൽ വാടകവീടിന് തീപിടിച്ച് വീട് നിർമ്മാണ കോൺട്രാക്ടറായ തമിഴ്നാട് സ്വദേശി ശേഖർ (45) വെന്തുമരിച്ചു.
ഇന്നലെ രാത്രി 11.30 ഒടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.വീടിന് തീപിടിച്ചത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ശേഖറെ പുറത്തെത്തിച്ചത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ ബൈക്കും സ്കോർപ്പിയോ കാറും സ്റ്റാർട്ടാക്കിയ നിലയിലായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. മദ്യപാനിയായ ശേഖറും ഭാര്യയും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുള്ളതായും, ഇന്നലെ ഉച്ചയ്ക്കും വഴക്കുണ്ടായതിനെ തുടർന്ന് മാർത്താണ്ഡം സ്വദേശിനിയായ ഭാര്യ കുട്ടികളുമായി റാന്നിയിലുള്ള വസതിയിലേക്ക് പോയിരുന്നതായും നാട്ടുകാർ പറയുന്നു. തീപിടുത്തത്തിന് യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം.വർഷങ്ങളായി റാന്നിയിൽ താമസിച്ചിരുന്ന ഇയാൾ ഏതാനും നാളുകളായി ഇറഞ്ഞാലിലാണ് താമസം. പ്രദേശത്തെ വിവിധ വീടുകളുടെ നിർമ്മാണ ജോലികൾ ഏറ്റെടുത്ത് നടത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച കേസി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ

സ്ത്രീ​ധ​ന​വും സൗ​ന്ദ​ര്യ​വും കു​റ​ഞ്ഞു​പോ​യി; യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ താ​നു​വേ​ലി​ൽ നി​ഥി​ൻ (32), അ​ച്ഛ​ൻ മോ​ഹ​ന​ൻ (66),...

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്‌.യുവിനും യു.ഡി.എഫിനും ഏറ്റ കനത്ത...

ഭരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കും; എം.എ. യൂസഫ് അലി

ഭരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ ആവശ്യം വന്നാല്‍ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലി.അതിന് തനിക്ക് യാതൊരുവിധ പ്രത്യുപകാരത്തിന്റെയും...

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് ശ്രമം പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് ശ്രമം പിടികൂടി.ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കാസർകോട് സ്വദേശിനിയിൽനിന്ന് 349.95 ഗ്രാം സ്വർണം പിടിച്ചെടുത്തു.ഏകദേശം 50 ലക്ഷം രൂപ...