തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്.യുവിനും യു.ഡി.എഫിനും ഏറ്റ കനത്ത തിരിച്ചടിയുടെ ജാളിത്യം മറയ്ക്കാനാണ് ഈ ബോധപൂർവ്വമായ അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെ ഹോസ്റ്റലിലേക്ക് കല്ലും തീപ്പന്തവും എറിഞ്ഞ് കെ.എസ്.യുക്കാർ അക്രമം നടത്തുകയായിരുന്നുവെന്നും, എസ്.എഫ്.ഐയെ പോലീസിനെ ഉപയോഗിച്ച് തകർക്കാൻ നോക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

