കളമശ്ശേരി കൂട്ട ബലാൽസംഗം; ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കളമശ്ശേരി കൂട്ട ബലാൽസംഗം; ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതം. കേസിൽ ഉൾപ്പെട്ട സ്ത്രീ ഉൾപ്പെടെയുള്ള രണ്ട് പേരാണ് ഇനിയും പിടിയിലാകാൻ ഉള്ളത്. ഉണിച്ചിറയിലെ സ്പാ ഉടമ ശ്രീരാജ് ഉൾപ്പെടെ രണ്ടു പേരാണ് നിലവിൽ അറസ്റ്റിൽ ആയിട്ടുള്ളത്.പത്തനംതിട്ട സ്വദേശിയായ ദളിത് യുവതിയാണ് പീഡനത്തിന് ഇരയായത്. ശ്രീരാജ് ആണ് യുവതിയെ സ്പായിലേക്ക് വിളിച്ചു വരുത്തിയത്.ഒളിവിലുള്ള യുവതിയും അതിക്രൂരമായി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കുടുംബം പറയുന്നത്.സ്ഥിരമായി അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രമാണ് സ്പാ എന്നും കൂടുതൽ അന്വേഷണം വേണമെന്നും യുവതിയുടെ ഭർത്താവ് ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

എടത്വായില്‍ ഉണ്ടായ തീപിടുത്തത്തില്‍ കടകള്‍ക്ക് 75 ലക്ഷം രൂപയുടെ നഷ്ടം

ഞായറാഴ്ച രാത്രിയില്‍ എടത്വ ജംഗ്ഷനില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ കടകള്‍ക്ക് ഉണ്ടായത് 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം.പലചരക്ക് മൊത്ത വ്യാപാരിയായ ജോജി കരിക്കംപള്ളിക്ക് 20...

എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹം; സുരേഷ് ഗോപി

എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലംതൃശൂർ ആണ്. ബിജെപി എം പി ആയതിനാൽ എയിംസ്...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്.ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.ഹൈക്കോടതിയില്‍ നിന്ന് അനുകൂല...

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍ .അഡ്വ. പ്രദീപ്, ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്.ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം...