വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ.ഡി. റെയ്ഡ്

വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് .എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വിവിധ സംഘങ്ങളായി ഇ.ഡി. പരിശോധന. തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണബാങ്കിലടക്കം നാലിടങ്ങളിലാണ് റെയ്ഡ്.കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ 32 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്ന പരാതിയിലാണ് പരിശോധന. കുട്ടനെല്ലൂര്‍ ബാങ്ക് മുന്‍പ്രസിഡന്റ് റിക്‌സണ്‍ വില്‍സന്റെ പടവരാടുള്ള വീടും, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീജയുടെ അഞ്ചേരിച്ചിറയിലുള്ള വീട്ടിലും ഇഡി റെയ്ഡ് ഒരേസമയമാണ് നടന്നത്. രാവിലെ ഏഴുമണിമുതല്‍ റെയ്ഡ് ആരംഭിച്ചു. കരുവന്നൂര്‍ ബാങ്കിനു സമാനമായി കുട്ടനെല്ലൂരിലും ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്നാണ് വിവരം. ബിനാമി പേരുകളില്‍ വായ്പകള്‍ നല്‍കുക, വ്യാജരേഖകള്‍ നിര്‍മ്മിച്ച് വായ്പ അനുവദിക്കുക തുടങ്ങിയവയാണ് ഇവിടെ നടന്ന പ്രധാന തട്ടിപ്പുകള്‍. മൂല്യം കുറഞ്ഞ ഭൂമി ഈടായി പണയപ്പെടുത്തി ബിനാമികളുടെ പേരില്‍ വായ്പകള്‍ നല്‍കിയതായും രേഖകളില്‍ കൃത്രിമം കാണിച്ചതായും പരാതികളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2017 മുതല്‍ ബാങ്കിലുണ്ടായ കിട്ടാക്കടങ്ങള്‍ സ്ഥാപനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. വലിയ തുക വായ്പയായി നല്‍കിയതും ആ തുകകള്‍ തിരിച്ചടവായി ലഭിക്കാതെ പോയതുമാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ബിനാമി വായ്പകളാണ് കുട്ടനെല്ലൂര്‍ ബാങ്കിന് ഏറ്റവും വലിയ പ്രശ്‌നമായി നിലനിന്നിരുന്നത്. റിസോര്‍ട്ട് ഉടമയായ സുധാകരന്‍ നല്‍കിയ പരാതിയിലാണ് തട്ടിപ്പ് വിവരം ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് നിരവധി ആളുകള്‍ സമാന പരാതികളുമായി രംഗത്തെത്തുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസുകളിലാണ് ഇ.ഡി.യുടെ ഈ പരിശോധന നടക്കുന്നത്.ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ നേരത്തെ ഉള്‍പ്പെടുകയും അറസ്റ്റിലാവുകയും ചെയ്തവരുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് പരിശോധന പ്രധാനമായും നടക്കുന്നത്.

Leave a Reply

spot_img

Related articles

ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ്; വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി

ആരോഗ്യവും ദീര്‍ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി...

മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 4,068 കിലോലിറ്റര്‍...

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷ് (29) ആണ്...

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി .മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക്...