കാസർകോട് പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു .കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ഭാര്യവീട്ടിൽ പോയി തിരിച്ച് ബൈക്കിൽ വരവെയാണ് നൗഫലിന് മിന്നലേറ്റത്. ഉടനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. തിരുവനന്തപുരത്തെ ജ്യൂസ് കടയിൽ ജീവനക്കാരനാണ്. മാതാവ്: നബീസ. ഭാര്യ: സുഹ്റ. രണ്ട് കുട്ടികളുണ്ട്. സഹോദരൻ: അബ്ദുൽ ഖാദർ.

