രാജിവച്ചെന്ന് മാദ്ധ്യമങ്ങളില്‍ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുമെന്ന് വ്യക്തമാക്കി തിരുവന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്.ഒക്ടോബർ 11 ഞായറാഴ്ച എല്ലാം വ്യക്തമാക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്.ബിജെപി വാട്സാപ്പ് ഗ്രൂപ്പിലാണ് രാജിവച്ചെന്ന് ശ്രീലേഖ ആദ്യം സന്ദേശമിട്ടത്. തുടർന്ന് പാർട്ടി നേതാക്കളുമായുള്ള ചർച്ചകള്‍ക്കുപിന്നാലെ സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നു. ചില ഉന്നത പദവികളിലേക്ക് ഉടൻ പരിഗണിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ ഉറപ്പിന് പിന്നാലെയായിരുന്നു തീരുമാനത്തില്‍ നിന്ന് ശ്രീലേഖ പിന്മാറിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്.ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ…

