രാജിവച്ചെന്ന് മാദ്ധ്യമങ്ങളില്‍ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുമെന്ന് വ്യക്തമാക്കി ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്

രാജിവച്ചെന്ന് മാദ്ധ്യമങ്ങളില്‍ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുമെന്ന് വ്യക്തമാക്കി തിരുവന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്.ഒക്ടോബർ 11 ഞായറാഴ്ച എല്ലാം വ്യക്തമാക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്.ബിജെപി വാട്സാപ്പ് ഗ്രൂപ്പിലാണ് രാജിവച്ചെന്ന് ശ്രീലേഖ ആദ്യം സന്ദേശമിട്ടത്. തുടർന്ന് പാർട്ടി നേതാക്കളുമായുള്ള ചർച്ചകള്‍ക്കുപിന്നാലെ സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നു. ചില ഉന്നത പദവികളിലേക്ക് ഉടൻ പരിഗണിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ ഉറപ്പിന് പിന്നാലെയായിരുന്നു തീരുമാനത്തില്‍ നിന്ന് ശ്രീലേഖ പിന്മാറിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്.ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ…

Leave a Reply

spot_img

Related articles

പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ . ഇത്തരം പരാതികൾ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുന്നത് രാജ്യത്തെ നിയമത്തോടുള്ള...

കാസർകോട് മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കാസർകോട് പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു .കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി...

വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ.ഡി. റെയ്ഡ്

വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് .എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വിവിധ സംഘങ്ങളായി ഇ.ഡി. പരിശോധന. തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണബാങ്കിലടക്കം...

ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ്; വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി

ആരോഗ്യവും ദീര്‍ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി...