രാജ്യത്ത് ഇന്നും സമരജ്വാല ഉയരും; ബെംഗളൂരുവില്‍ സിജെപി പ്രതിഷേധം, ഡല്‍ഹിയില്‍ സമരം തുടരാന്‍ ഇന്‍ഡ്യ സഖ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് ആകമാനം പ്രതിഷേധമുയര്‍ത്താന്‍ നീക്കം തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളും സിജെപിയും.എസ്‌ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ഇന്ന് പ്രതിഷേധമുയര്‍ത്താനാണ് സിജെപിയുടെ തീരുമാനം.ഇന്ത്യ സഖ്യത്തിൻ്റെ ഇന്നത്തെ ഡൽഹി പ്രതിഷേധസമരത്തിൽ മമതാ ബാനർജിയും പങ്കെടുക്കുംഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച സമരത്തിന് മുന്നോടിയായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രമുഖ പൊളിറ്റിക്കല്‍ കമന്റേറ്ററും ആര്‍എസ്എസ് വിമര്‍ശകനുമായി ധ്രുവ് റാഠിയുടെ സാനിധ്യമാണ് ഫ്രീഡം പാര്‍ക്ക് പ്രതിഷേധത്തിലെ പ്രധാന ആകർഷണം.സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ, നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്, എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കും.മൂവരും ഒന്നിച്ചുള്ള വീഡിയോ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സേവ് വോട്ട്, സേവ് ഡെമോക്രസി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.നിയവിരുദ്ധമായി എസ്‌ഐആറില്‍ പുറത്താക്കപ്പെട്ട കന്നഡികരുമായി സംവദിക്കുന്ന ആദാലത്തും സിജെപി സംഘടിപ്പിക്കുന്നുണ്ട്. കര്‍ണാടകയിലുടനീളമുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാകും അദാലത്തിന് നേതൃത്വം നല്‍കുക.ജനങ്ങളുമായുള്ള അദാലത്തിന് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടി ഇന്ന് ബെംഗളൂരുവില്‍ ‘ചപ്പല്‍ പ്രതിഷേധവും’ സംഘടിപ്പിക്കുന്നുണ്ട്. അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ‘ചപ്പല്‍ പ്രതിഷേധം’.ഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിനിരയായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം സിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ആര്‍എസ്എസിനെതിരായി ചിന്തിക്കുന്ന പ്രമുഖരെയെല്ലാം ഒന്നിച്ചു കൂട്ടി സമരത്തിന് രാജ്യ ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് സിജെപി ലക്ഷ്യമിടുന്നത്.

Leave a Reply

spot_img

Related articles

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്കാണ്...

മൂന്നര വർഷത്തിനു ശേഷം ആദ്യമായി റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

മൂന്നര വർഷത്തിനു ശേഷം ആദ്യമായി റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കി....

തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്; ഡൽഹിയിൽ കനത്ത പോലീസ് സുരക്ഷ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യാ' സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് ഡൽഹിയിൽ നടക്കുന്നു.ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയമുയർത്തി പാർലമെന്റിൽ നിന്ന്...

സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

സൈബീരിയയിലെ പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ദാരിയ ഷിപിലോവ (28) ന്യൂമോണിയ ബാധിച്ചു മരിച്ചതിനെ തുടർന്ന്, അധികൃതർ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി. മംഗോളിയൻ അതിർത്തിയോട്...