മാസപ്പടി-ഹവാല കേസ്: വിജിലൻസ് അന്വേഷണം ആരംഭിച്ചു; പിണറായി വിജയനും, മുഹമദ് റിയാസും, വീണയും പ്രതികൾ

മാസപ്പടി-ഹവാല ആരോപണങ്ങളിൽ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമായി വിജിലൻസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ആദ്യത്തെ മാസ്സപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയായും, രണ്ടാമത്തെ അഴിമതി കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ രണ്ട് കേസുകളിലും വീണാ വിജയനാണ് രണ്ടാം പ്രതി.അതേസമയം, വിജിലൻസ് കേസിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായി വിജയൻ നിയമോപദേശം തേടിയിട്ടുണ്ട്.എഫ്.ഐ.ആർ ഇടുന്നതിന് മുൻപ് കോടതിയെ സമീപിക്കാൻ നടത്തിയ നീക്കത്തിന്റെ ഭാഗമായി, ഉത്തരവിലെ നിരീക്ഷണങ്ങൾ നേരിട്ട് ബാധിക്കുന്ന വ്യക്തിയെന്ന നിലയിൽ ഷാജഹാൻ നൽകിയ ഹർജിയിൽ കക്ഷിയാകാനും ഹൈക്കോടതിയിൽ അപ്പീൽ നൽകാനുമാണ് ആലോചന. ഉത്തരവിലെ നിരീക്ഷണങ്ങൾ ലളിതകുമാരി കേസിന് വിരുദ്ധമാണെന്ന കാര്യം കോടതിയെ അറിയിക്കുമെന്നും സൂചനയുണ്ട്.

Leave a Reply

spot_img

Related articles

യു​വ​തി​യെ ഭീഷണിപ്പെടുത്തി 14.5 ല​ക്ഷവും മൊ​ബൈ​ലും തട്ടിയ കേസ്: പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

യു​വ​തി​യി​ൽ​നി​ന്ന് 14.5 ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​തി​യ​ന്നൂ​ർ സ്വ​ദേ​ശി ധ​നീ​ഷ് കു​മാ​റി​നെ​യാ​ണ്(39) മ്യൂ​സി​യം പൊ​ലി​സ്...

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

16-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബര്‍ 12 മുതല്‍ 29 വരെ ചേരും. കലണ്ടര്‍ പ്രകാരം ആകെ 9 ദിവസമാണ് സഭ സമ്മേളിക്കുന്നത്.പ്രധാനമായും...

പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ . ഇത്തരം പരാതികൾ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുന്നത് രാജ്യത്തെ നിയമത്തോടുള്ള...

രാജിവച്ചെന്ന് മാദ്ധ്യമങ്ങളില്‍ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുമെന്ന് വ്യക്തമാക്കി ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്

രാജിവച്ചെന്ന് മാദ്ധ്യമങ്ങളില്‍ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുമെന്ന് വ്യക്തമാക്കി തിരുവന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്.ഒക്ടോബർ 11 ഞായറാഴ്ച...