ആക്രി കച്ചവടത്തിൻ്റെ മറവിൽ മദ്യത്തിൻ്റെ “ഹോം ഡെലിവറി” – പ്രതി എക്സൈസ് പിടിയിൽ

ആക്രി കച്ചവടത്തിന്റെ മറവിൽ കോട്ടയത്തെ ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിവന്ന “പവൻസ് കോരയെ” ഏറ്റുമാനൂർ എക്സൈസ് സംഘം പിടികൂടി.ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജ മദ്യ വില്പന വ്യാപകമാകുന്നുയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ വില്പനക്കായ് സൂക്ഷിച്ച ആറ് ലിറ്റർ മദ്യവുമായി ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോരാ ടി. കുര്യനെ അറസ്റ്റ് ചെയ്തത്.സമാനമായ കുറ്റത്തിന് മുമ്പും പ്രതിയെ എക്സൈസ് പിടികൂടിയിരുന്നുവെങ്കിലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രിക്കടത്തിന്റെ മറവിൽ മദ്യം ഹോം ഡെലിവറി നടത്തിവരികയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ അനീഷ് കുമാർ കെ.വി, സുമോദ് കെ. എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വരുൺ.S. നായർ, രാഹുൽ നാരായണൻ, എന്നിവരും പരിശോധനകൾക്ക് നേതൃത്വം നൽകി.

Leave a Reply

spot_img

Related articles

ആലപ്പുഴ കഞ്ഞിക്കുഴിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

ആലപ്പുഴ കഞ്ഞിക്കുഴിയിൽ വീട്ടിൽ നിന്ന് എം ഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാർഡ് തെക്കേമഠം വീട്ടിൽ അരുൺകുമാർ(26)...

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധ്യാപികമാരുടെ ചിത്രം...

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തി. സംസ്ഥാന അതിർത്തിയിലെ തിങ്കൾചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിലാണ് ദാരുണ സംഭവം നടന്നത്. സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67)...

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...