സിഎംആര്എല് – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിജിലന്സ്.രണ്ട് എസ്ഐടി സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. പിണറായി വിജയന് പ്രതിയായ കേസ് എസ്പി ഇ.എല് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.പി.എ മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണം എസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും.വിജിലന്സിന്റെ പ്രത്യേക വിഭാഗമാണ് ആദ്യത്തെ കേസ് അന്വേഷിക്കുന്നത്. രണ്ടാമത്തെ കേസ് അന്വേഷിക്കുന്നത് കോഴിക്കോട് പ്രത്യേക വിജിലന്സ് സെല്ലുമാകും. വിജിലന്സ് ഐജിയുടെ മേല്നോട്ടത്തിലാകും അന്വേഷണം.

