മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനുവേണ്ടി ഇടപെട്ടെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്‌സൈസ് മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിലെ പ്രതിയായ സുഹൈൽ സജീവിന് സംരക്ഷണം നൽകാൻ ഇടപെട്ടുവെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്സൈസ് മന്ത്രി എം. ലിജു.ആരോപണം പൂർണ്ണമായും നുണയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.ഒരു പ്രതിക്കുവേണ്ടിയും ഇടപെടൽ നടത്തിയിട്ടില്ലെന്നും, മദ്യപിച്ച് മൂന്ന് പേരുടെ ജീവനെടുത്ത പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പ്രതികരിച്ചു.ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നത് ഡിവൈഎഫ്ഐ അവസാനിപ്പിക്കണമെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന ഡിവൈഎഫ്ഐയും സിപിഎം നേതൃത്വവും തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു.കേസിലെ പ്രതികളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, മോട്ടോർ വാഹന നിയമം കുറച്ചുകൂടി കർശനമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എം. ലിജു വ്യക്തമാക്കി.

Leave a Reply

spot_img

Related articles

പത്താംതരം തുല്യതാ പരീക്ഷ

2026 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ 13 വരെയുളള തീയതികളിൽ നടത്തും. പരീക്ഷാ ഫീസ് ഒക്ടോബർ 23 വരെ...

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്

സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിജിലന്‍സ്.രണ്ട് എസ്‌ഐടി സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. പിണറായി വിജയന്‍ പ്രതിയായ കേസ്...

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണത്തിൽ കൊടുങ്ങല്ലൂർ പൊലീസിനെതിരെ...

കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു : സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം

കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഡോർ ടു ഡോർ സേവനത്തിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം...