കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണത്തിൽ കൊടുങ്ങല്ലൂർ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് നൗഷാദ് രംഗത്തെത്തിയിരുന്നു. പ്രണയത്തിൻ്റെ പേരിൽ മകനെ കള്ളക്കേസിൽ കുടുക്കി ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവിൻ്റെ ആരോപണം. അനുജനെ പൊലീസ് ഉപദ്രവിക്കുന്നത് സഹിക്കാനാവാതെ കുട്ടിയുടെ ജ്യേഷ്ഠൻ കുറ്റം ഏറ്റുപറഞ്ഞുവെന്നും മൂന്നു ദിവസത്തോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് പ്രായപൂർത്തിയായ മകനെ കോടതിയിലും പ്രായപൂർത്തിയാവാത്ത കുട്ടിയെ ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയും ഹാജരാക്കിയതെന്ന് പിതാവ് സമൂഹമാധ്യമത്തിൽ പറയുന്നു. ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയ കുട്ടി ജയിലിലായിരുന്ന ജേഷ്ഠനെ സന്ദർശിച്ച് മടങ്ങിയ ശേഷമാണ് ജീവനൊടുക്കിയത് എന്നാണ് വാർത്ത.ഇത് സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

പത്താംതരം തുല്യതാ പരീക്ഷ

2026 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ 13 വരെയുളള തീയതികളിൽ നടത്തും. പരീക്ഷാ ഫീസ് ഒക്ടോബർ 23 വരെ...

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്

സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിജിലന്‍സ്.രണ്ട് എസ്‌ഐടി സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. പിണറായി വിജയന്‍ പ്രതിയായ കേസ്...

മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനുവേണ്ടി ഇടപെട്ടെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്‌സൈസ് മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിലെ പ്രതിയായ സുഹൈൽ സജീവിന് സംരക്ഷണം നൽകാൻ ഇടപെട്ടുവെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്സൈസ് മന്ത്രി...

കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു : സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം

കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഡോർ ടു ഡോർ സേവനത്തിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം...