രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് രാജിവച്ചു

ചിറയിന്‍കീഴ് എം എല്‍ എ രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് വി വിമല്‍ രാജിവച്ചു.വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. എം എല്‍ എയ്ക്ക് രാജിക്കത്ത് കൈമാറി. രാജിക്കത്ത് നിയമസഭാ സെക്രട്ടേറിയറ്റിന് എം എല്‍ എ ഇന്ന് കൈമാറും.ജോലി ഭാരത്തെ തുടര്‍ന്നാണ് പി എ രാജിവെച്ചതെന്നാണ് രമ്യാ ഹരിദാസ് വിശദീകരിക്കുന്നതെങ്കിലും ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തില്‍ തിരിച്ചടി നേരിട്ട സാഹചര്യം മുന്നിലുണ്ട്.രാജി സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരണം നല്‍കുമെന്നും വിമല്‍ പറയുന്നുണ്ട്. തദ്ദേശ വകുപ്പില്‍ ജോലി ചെയ്തിരുന്ന വിമല്‍ ഡെപ്യൂട്ടേഷനിലാണ് പി എയായി എത്തിയത്. കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനാ നേതാവ് കൂടിയാണ് വിമല്‍.

Leave a Reply

spot_img

Related articles

മിനി കൂപ്പര്‍ അപകടം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

നെടുമ്പാശ്ശേരിയില്‍ അമിതവേഗതയില്‍ പാഞ്ഞ മിനി കൂപ്പര്‍ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ക്വിക്ക് റെസ്‌പോണ്‍സ്...

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊക്കയാര്‍ സ്വദേശി മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വലിയമംഗലം സോ മില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാര്‍ കമലാഭവനില്‍...

വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി; അമിത വേഗത കണ്ടെത്താന്‍ സംവിധാനം ഒരുക്കണമെന്ന് നിർദേശം

നെടുമ്പാശേരിയിൽ പത്തൊൻപതുകാരൻ അമിത വേഗത്തിൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി.നിരത്തുകളിൽ വാഹനങ്ങളുടെ അമിത...

സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിക്ക് വിദേശത്തുള്ള തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും...