ചിറയിന്കീഴ് എം എല് എ രമ്യ ഹരിദാസിന്റെ പേഴ്സണല് അസിസ്റ്റന്റ് വി വിമല് രാജിവച്ചു.വ്യക്തിപരമായ കാരണങ്ങള് ചൂണ്ടിക്കാട്ടിയാണ് രാജി. എം എല് എയ്ക്ക് രാജിക്കത്ത് കൈമാറി. രാജിക്കത്ത് നിയമസഭാ സെക്രട്ടേറിയറ്റിന് എം എല് എ ഇന്ന് കൈമാറും.ജോലി ഭാരത്തെ തുടര്ന്നാണ് പി എ രാജിവെച്ചതെന്നാണ് രമ്യാ ഹരിദാസ് വിശദീകരിക്കുന്നതെങ്കിലും ചിറയിന്കീഴിലെ കയ്യാങ്കളി വിവാദത്തില് തിരിച്ചടി നേരിട്ട സാഹചര്യം മുന്നിലുണ്ട്.രാജി സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പാര്ട്ടിക്ക് മുന്നില് വിശദീകരണം നല്കുമെന്നും വിമല് പറയുന്നുണ്ട്. തദ്ദേശ വകുപ്പില് ജോലി ചെയ്തിരുന്ന വിമല് ഡെപ്യൂട്ടേഷനിലാണ് പി എയായി എത്തിയത്. കോണ്ഗ്രസ് അനുകൂല സര്വ്വീസ് സംഘടനാ നേതാവ് കൂടിയാണ് വിമല്.

