ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വലിയമംഗലം സോ മില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാര് കമലാഭവനില് ശിവ കൃഷ്ണനാണ് മരിച്ചത്.ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്ന ശിവ മറ്റൊരു കാറിനെ ഓവര്ടേക്ക് ചെയ്ത് പോകാന് ശ്രമിക്കുന്നതിനിടെയാണ് അപകടം.റോഡിന് നടുവിലെ വെള്ള ലൈനില് കയറി തെന്നിയ ബൈക്ക് എതിരെ വന്ന കെഎസ്ആര്ടിസി ബസിന് മുന്നില് ഇടിക്കുകയായിരുന്നു.റോഡില് തെറിച്ചുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി.പോലീസ് സ്ഥലത്തെത്തി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

