ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊക്കയാര്‍ സ്വദേശി മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വലിയമംഗലം സോ മില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാര്‍ കമലാഭവനില്‍ ശിവ കൃഷ്ണനാണ് മരിച്ചത്.ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്ന ശിവ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്ത് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.റോഡിന് നടുവിലെ വെള്ള ലൈനില്‍ കയറി തെന്നിയ ബൈക്ക് എതിരെ വന്ന കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ഇടിക്കുകയായിരുന്നു.റോഡില്‍ തെറിച്ചുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി.പോലീസ് സ്ഥലത്തെത്തി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Reply

spot_img

Related articles

മിനി കൂപ്പര്‍ അപകടം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

നെടുമ്പാശ്ശേരിയില്‍ അമിതവേഗതയില്‍ പാഞ്ഞ മിനി കൂപ്പര്‍ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ക്വിക്ക് റെസ്‌പോണ്‍സ്...

വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി; അമിത വേഗത കണ്ടെത്താന്‍ സംവിധാനം ഒരുക്കണമെന്ന് നിർദേശം

നെടുമ്പാശേരിയിൽ പത്തൊൻപതുകാരൻ അമിത വേഗത്തിൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി.നിരത്തുകളിൽ വാഹനങ്ങളുടെ അമിത...

സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിക്ക് വിദേശത്തുള്ള തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും...

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ ദേവനന്ദൻ അർജുനും, അനശ്വര എം രഞ്ജിത്തും നറുക്കെടുക്കും

ശബരിമല - മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുൻനനേയും, അനശ്വര എം. രഞ്ജിത്ത്നേയും പന്തളം കൊട്ടാരം വലിയ...