സ്വകാര്യ ക്ലിനിക്കിലെ യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍

സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ.സോനു സുരേഷ് (34) ആണ് പിടിയിലായത്. ഡോക്ടര്‍ക്ക് കഞ്ചാവ് എത്തിച്ച്‌ നല്‍കിയ പെരിഞ്ഞനം സ്വദേശി അഭിനന്ദി (25)നേയും പിടികൂടിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ പിടിയിലായത്. ഇയാളില്‍നിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.ഇയാളുടെ താമസ സ്ഥലത്ത് റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ് പി പ്രദീപ്, സി ഐ വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കയ്പമംഗലം പോലീസും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തി. കയ്പമംഗലം എസ് ഐമാരായ ജയകുമാര്‍, അവിനാഷ്, ഡാന്‍സാഫ് എസ് ഐ പ്രദീപ്, എ എസ് ഐ ലിജു, ബിജു, സുര്‍ജിത്ത്, വിപിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

spot_img

Related articles

മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിക്ക് പീഡനം, യുവാവ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്. ‘ജീലാനി തങ്ങൾ’ എന്ന...

തൃശൂരിൽ ഭാര്യയേയും നാലരവയസുള്ള മകനെയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ

തൃശൂർ വലപ്പാട് ഭാര്യയേയും നാലരവയസുള്ള മകനെയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ.തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്.കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ...

മണിമലയിൽ കുടുംബ വഴക്കിനെത്തുടർന്ന് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കോട്ടയം മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഇളയ മകൻ സച്ചു...

ആക്രി കച്ചവടത്തിൻ്റെ മറവിൽ മദ്യത്തിൻ്റെ “ഹോം ഡെലിവറി” – പ്രതി എക്സൈസ് പിടിയിൽ

ആക്രി കച്ചവടത്തിന്റെ മറവിൽ കോട്ടയത്തെ ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിവന്ന "പവൻസ് കോരയെ" ഏറ്റുമാനൂർ എക്സൈസ് സംഘം പിടികൂടി.ആർപ്പൂക്കര, ചൂരക്കാവ്...