ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 10 വരെ വാഴപ്പള്ളി ജംഗ്ഷൻ മുതല്‍ മിത്രാനന്ദപുരം, ഫോർട്ട് സ്കൂള്‍ വരെയുള്ള റോഡിലും പടിഞ്ഞാറെ നട മുതല്‍ ഈഞ്ചയ്ക്കല്‍, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ റോഡുകളിലെ പാർക്കിംഗും നിരോധിച്ചു.

