ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം.തങ്ങള്‍ ‘ലാല്‍ ഹിറ്റ് ജനതാ പാര്‍ട്ടി’ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാര്‍-ചിത്ര വിഹാര്‍ സിഗ്‌നലില്‍ കോലങ്ങള്‍ കത്തിച്ചത്. രാഹുല്‍ ഗാന്ധി, സിജെപി നേതാക്കളായ അഭിജിത് ഡിപ്‌കെ, സൗരഭ് ദാസ്, യൂട്യൂബര്‍ ധ്രുവ് റാഠി, നടന്മാരായ നസീറുദ്ദീന്‍ ഷാ, പ്രകാശ് രാജ്, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരുടെ കോലങ്ങള്‍ക്കാണ് തീയിട്ടത്. ഇവര്‍ രാജ്യവിരുദ്ധരാണെന്നാണ് ലാല്‍ ഹിറ്റ് ജനതാ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം.ഇവര്‍ക്ക് ജനാധിപത്യത്തിലോ തെരഞ്ഞെടുപ്പ് കമ്മീഷനിലോ പോലീസിലോ ചീഫ് ജസ്റ്റിസിലോ ഒരു സര്‍ക്കാര്‍ സംവിധാനങ്ങളിലോ വിശ്വാസമില്ല. സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും രാജ്യം ഭരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എങ്ങനെയെങ്കിലും അധികാരം പിടിച്ച്‌ പ്രധാനമന്ത്രിയാകുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളൂ-‘ ലാല്‍ ഹിറ്റ് ജനതാ പാര്‍ട്ടി അംഗം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.സിജെപിയെ കായികമായും ആശയപരമായും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അംഗത്വ പ്രചാരണം സജീവമാക്കിയിരിക്കുകയാണ് ലാല്‍ ഹിറ്റ് ജനത പാര്‍ട്ടി എന്ന കൂട്ടായ്മ. സിജെപി ഇനി പ്രതിഷേധിച്ച്‌ നിരത്തിലിറങ്ങിയാല്‍ കായികമായി നേരിടുമെന്ന് ലാല്‍ ഹിറ്റ് ജനത പാര്‍ട്ടി ഭീഷണി മുഴക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍ .പ്രതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയാണ്...

സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും

സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ ദിവസം സെൻട്രൽ പാർക്കിലേക്ക് നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകവേ കസ്‌റ്റഡിയിലായ സിജെപി നേതാവ്...

എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതിർന്ന ബിജെപി നേതാവും രാജ്യത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിയെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 98കാരനായ അദ്ദേഹത്തെ...

ജന്തർ മന്ദറില്‍ അതിക്രമിച്ച്‌ കയറിയ കേസില്‍ സിജെപി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി

ജന്തർ മന്ദറില്‍ അതിക്രമിച്ച്‌ കയറിയ കേസില്‍ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി.നേതാക്കളായ സൗരവ് ദാസ്,...