സിഎംആർഎല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസില്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നല്കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.കേസില്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്.ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പിണറായി വിജയന് പുറമേ വീണ ടി, മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച ഹർജികളും ഇതോടൊപ്പം കോടതിയുടെ പരിഗണനയിലുണ്ട്.വിജിലൻസ് അന്വേഷണത്തിനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനുമെതിരെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ ഹർജിക്കാർ ഇടക്കാല സംരക്ഷണം തേടിയിട്ടുണ്ട്.

