ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2026-27 സീസണിലെ ആദ്യ ഹോം മത്സരത്തിൽ മഞ്ഞപ്പടയുടെ വിജയക്കുതിപ്പ് കാണാനെത്തിയ ആരാധകർക്കു നിരാശ.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില.സ്വന്തം തട്ടകത്തിൽ ജയത്തോടെ വരവറിയിക്കാനായില്ലെങ്കിലും മുംബൈയുടെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് ഒരു പോയിന്റ് സ്വന്തമാക്കാനായത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. സമനിലയോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്ന ബ്ലാസ്റ്റേഴ്സ്, 31നു ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ നേരിടും.

