കൊച്ചി കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.വാഴക്കുളം സ്വദേശി ഫർഹാനാണ് (21) മരിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ ഇയാളുടെ പെണ്‍സുഹൃത്താണ് മൃതദേഹം കണ്ടത്. അർദ്ധരാത്രി 12 മണിയോടെ പെണ്‍സുഹൃത്തിനൊപ്പം യുവാവ് ഗ്രൗണ്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.പാർക്കിനുള്ളില്‍ വച്ചി ഇരുവരും തമ്മില്‍ വാക്കുതർക്കം ഉണ്ടായതായും അതിനുശേഷം യുവാവ് ഊഞ്ഞാലിന്റെ ചെയിനില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക നിഗമനം. വഴക്കിട്ട് യുവാവിനോട് പിണങ്ങിപ്പോയ പെണ്‍കുട്ടി ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തിയപ്പോഴാണ് ഫർഹാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

