നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കള്‍ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അഞ്ചുലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ അണിനിരക്കുമെന്നാണ് കരുതപ്പെടുന്നത്.രാംലീല മൈതാനത്തും പരിസരത്തുമായി മൂവായിര ത്തോളം പൊലിസുകാരെ വിന്യസിക്കും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് പതിനായിരത്തോളം അർധസൈനികരെക്കൂടി രംഗത്തിറക്കും.നൂറ്റന്പതോളം അത്യാധുനിക എച്ച്‌ഡി, എഐ കാമറകള്‍ ഉപയോഗിച്ചാണ് സുരക്ഷാനിരീക്ഷണം ഉറപ്പാക്കുന്നത്. പ്രതിഷേധക്കാർ ന്യൂഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലകളിലേക്കു കടക്കാതിരിക്കാൻ ശക്തമായ സുരക്ഷാവലയമാണ് പൊലിസ് തീർക്കുക.

