മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക പരസ്യ വിചാരണയുമായി ഇന്ത്യാ സഖ്യം.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് വിചാരണ നടപടികള്‍ ആരംഭിക്കുക. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറാകുന്ന വിചാരണയില്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കും.തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പാർലമെന്റില്‍ ഒരുതവണ പരാജയപ്പെട്ടിരുന്നു. രണ്ടാമത് നല്‍കിയ നോട്ടീസിലും രാജ്യസഭയില്‍ ഇതുവരെ നടപടികളുണ്ടായിട്ടില്ല. ഇതോടെയാണ് പ്രതീകാത്മക വിചാരണയിലൂടെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്.

