അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍

അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍.വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടന്ന വന്‍ മോഷണത്തിലെ പ്രതി കാട്ടീവീട്ടില്‍ ഇഹാബ് ഹംസ (44) ആണ് പിടിയിലായത്.ഐ സി ഡി എസ് സെക്ഷനില്‍ നിന്ന് സുപ്രധാന ഡിജിറ്റല്‍ ഉപകരണങ്ങളാണ് ഇയാള്‍ കവര്‍ന്നത്. നവംബര്‍ മൂന്നാം തീയതി വൈകീട്ട് 5.30-നും നവംബര്‍ നാലിനു രാവിലെയ്ക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഓഫീസിലെ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഉടന്‍ വേങ്ങര പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓഫീസ് പ്രവര്‍ത്തന സമയത്ത് കെട്ടിടത്തിന്റെ താക്കോല്‍കൂട്ടം അലക്ഷ്യമായി വെച്ചതാണ് പ്രതിക്ക് കൃത്യം എളുപ്പമാക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.അതേസമയം, പ്രതി വെങ്കുളം സ്വദേശിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും, ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വേങ്ങര മാര്‍ക്കറ്റ് റോഡിലേക്ക് താമസം മാറിയതാണെന്നും പ്രദേശവാസികള്‍ പറയുന്നു.

Leave a Reply

spot_img

Related articles

കോഴിക്കോട്ടെ ആശുപത്രിയിലെ സര്‍ജൻ എംഡിഎംഎയുമായി പിടിയില്‍

വയനാട് ലക്കിടിയില്‍ എംഡിഎംഎ കേസില്‍ ഡോക്ടർ പിടിയില്‍. മലപ്പുറം മൊറയൂർ സ്വദേശിയായ കെ.മുഹമ്മദ്‌ ഫാബിൻ ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് 8.520 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.കോഴിക്കോട്ടെ...

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.വയനാട് കളക്ടേറ്റിലെ ജീവനക്കാരനായ സന്ദീപാണ് വരൻ. രക്ഷിതാക്കാളുടെ...

ഗോഡൗണുകൾ ആധുനികവല്‍ക്കരിക്കും, ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും; മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ...

നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർകോട് നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ...