വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.വയനാട് കളക്ടേറ്റിലെ ജീവനക്കാരനായ സന്ദീപാണ് വരൻ. രക്ഷിതാക്കാളുടെ സ്ഥാനത്ത് നിന്ന് മുൻ മന്ത്രി കെ രാജനാണ് ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ ഗുരുവായൂർ ക്ഷേത്ര നടയിലായിരുന്നു വിവാഹം. എല്ലാം അറിഞ്ഞ് കൈപിടിച്ചെന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയണമെന്നാണ് പ്രാർത്ഥനയെന്നും ശ്രുതി പറഞ്ഞു. സന്തോഷത്തോടെ ജീവിതത്തിലേക്ക് കടക്കുന്നുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും വരൻ സന്ദീപും പ്രതികരിച്ചു.

Leave a Reply

spot_img

Related articles

അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍

അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍.വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടന്ന വന്‍ മോഷണത്തിലെ പ്രതി കാട്ടീവീട്ടില്‍...

ഗോഡൗണുകൾ ആധുനികവല്‍ക്കരിക്കും, ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും; മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ...

നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർകോട് നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ...

ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 19ന്

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 52,000 രൂപ...