കോഴിക്കോട്ടെ ആശുപത്രിയിലെ സര്‍ജൻ എംഡിഎംഎയുമായി പിടിയില്‍

വയനാട് ലക്കിടിയില്‍ എംഡിഎംഎ കേസില്‍ ഡോക്ടർ പിടിയില്‍. മലപ്പുറം മൊറയൂർ സ്വദേശിയായ കെ.മുഹമ്മദ്‌ ഫാബിൻ ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് 8.520 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനായി ജോലി ചെയ്തു വരികയായിരുന്നു ഡോക്ടർ മുഹമ്മദ് ഫാബിൻ. ലക്കിടിയില്‍ വെച്ച്‌ ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയ്ക്കിടെയാണ് രാസലഹരിയുമായി പിടിയിലായത്.ഒക്ടോബർ 22ന് ലക്കിടിയിൽ പിടിയിലായ തമിഴ്‌നാട് സ്വദേശികളായ പ്രതികൾ ലഹരിമരുന്ന് എത്തിച്ചത് ഡോക്ടർക്ക് കൈമാറാനായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാടുകളുടെ രേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

spot_img

Related articles

അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍

അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍.വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടന്ന വന്‍ മോഷണത്തിലെ പ്രതി കാട്ടീവീട്ടില്‍...

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.വയനാട് കളക്ടേറ്റിലെ ജീവനക്കാരനായ സന്ദീപാണ് വരൻ. രക്ഷിതാക്കാളുടെ...

ഗോഡൗണുകൾ ആധുനികവല്‍ക്കരിക്കും, ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും; മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ...

നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർകോട് നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ...