പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു. സിപിഎം നിർദേശത്തേ തുടർന്നാണ് രാജിയെന്നാണ് സൂചന. പകരം വി. പൊന്നുക്കുട്ടൻ പ്രസിഡൻ്റാകും. ഫെയ്‌സ്ബുക്കിലൂടെ രാജി വിവരം അദ്ദേഹം അറിയിച്ചത്. പ്രസിഡന്റ് പദവിയിൽനിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങൾക്കിടയിലും അവരുടെ പ്രശ്‌നങ്ങൾക്കൊപ്പവും പൊതുപ്രവർത്തനത്തിന്റെ വഴിയിലും തുടർന്നും ഉണ്ടാകുമെന്ന് എസ്.ബി രാജു ഫെയ്‌സ്ബുക്കിൽ കുറിച്ചു. പുതിയ ഉത്തരവാദിത്വത്തിലേക്ക് വരുന്ന സഖാവിന് എല്ലാ സഹായവും നൽകി ഒപ്പം ഉണ്ടാവുമെന്നും കുറിപ്പിലുണ്ട്.

എസ് ബി രാജുവിൻ്റെ ഫെസ്ബുക്ക് കുറിപ്പ്:

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ഉത്തരവാദിത്വത്തിൽനിന്ന് ഇന്ന് ഒഴിവാകുകയാണ്. അതിനാൽ പ്രസിഡന്റ് എന്ന ചുമതലയിൽ ഏറ്റിരുന്ന എല്ലാ പരിപാടികളും ഒഴിവാക്കിയതായി അറിയിക്കുന്നു. അധികാരവും പദവിയും ജനസേവനത്തിനുള്ള ഉത്തരവാദിത്വമാണെന്ന വിശ്വാസത്തോടെയാണ് ഈ കാലയളവിൽ പ്രവർത്തിക്കാൻ ശ്രമിച്ചത്.കാലയളവ് ചെറുതായിരുന്നെങ്കിലും സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി,ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളിൽ ഇടപെടാനും ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ട്.ഈ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകിയ എന്റെ പാർട്ടിക്കും മുന്നണിക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ-സാമൂഹിക- മാധ്യമ രംഗത്തെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.

Leave a Reply

spot_img

Related articles

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ കേരളത്തിൽ പ്രത്യേക പരിശോധനാ കിറ്റുകൾ; മൂന്ന് സർക്കാർ ലാബുകളിൽ പരിശോധന ഈയാഴ്ച തുടങ്ങും

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധനാ കിറ്റുകൾ കേരളത്തിലെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നാണ് സംസ്ഥാന...

മാന്നാനം ബൈബിൾ കൺവെൻഷൻ നാളെ തുടങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി

മാന്നാനം സെന്റ് ജോസഫ് ആശ്രമം പള്ളിയിൽ കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സി.എം.ഐ. നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ...

സിപിഎം വ്യക്തി കേന്ദ്രീകൃതം; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ പാർട്ടി വിട്ടു

സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി വിട്ടു. പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇല്ലാതായെന്നും പിണറായിസം...

മണ്ണന്തല രഞ്ജിത് വധക്കേസ്: 10 പ്രതികളും കുറ്റക്കാർ; 18 വർഷത്തിനുശേഷം കോടതി വിധി, ശിക്ഷ നാളെ പ്രഖ്യാപിക്കും

ആർഎസ്എസ് പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 10 പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് നിർണായക വിധി...