സഭാതർക്കം: മലങ്കര സഭയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റു; സർക്കാർ നിലപാടിനെതിരെ കടുത്ത വിമർശനവുമായി കാതോലിക്കാ ബാവാ

ഓർത്തഡോക്സ് –യാക്കോബായ സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര സഭയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റിരിക്കുകയാണെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. സഭയുടെ ശാശ്വത സമാധാനത്തിനായുള്ള നീതിയുക്തമായ പരിശ്രമങ്ങളെ സർക്കാർ തലത്തിൽ ഔദ്യോഗികമായി അട്ടിമറിക്കാൻ ശ്രമം നടന്നതായി സഭ കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.

സഭാതർക്കവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ കോട്ടയം ദേവലോകം അരമനയിൽ ചേർന്ന അടിയന്തര യോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ. സഭാ വർക്കിംഗ് കമ്മിറ്റി, ആലോചനാസമിതി, ലീഗൽ സെൽ എന്നിവയുടെ യോഗങ്ങളാണ് ചേർന്നത്.പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് സഭയെ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. സഭയുടെ സമാധാനശ്രമങ്ങളെ സർക്കാർ തലത്തിൽ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.എന്നാൽ ഇത്തരം നടപടികൾക്കിടയിലും സഭയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും കാതോലിക്കാ ബാവാ വ്യക്തമാക്കി. മുൻഗാമികളായ പിതാക്കന്മാർ എക്കാലത്തും നിലകൊണ്ടതുപോലെ നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘സത്യം ജയിക്കും, സത്യം ജയിക്കും, സത്യം ജയിക്കും’ എന്ന മുൻഗാമികളായ പിതാക്കന്മാരുടെ വാക്കുകൾ ആവർത്തിച്ചാണ് കാതോലിക്കാ ബാവാ മാധ്യമങ്ങളോടുള്ള പ്രതികരണം അവസാനിപ്പിച്ചത്.

സഭാതർക്കത്തിൽ സർക്കാരിന്റെ കോടതി നിലപാടിനെതിരെ ഓർത്തഡോക്സ് സഭയുടെ പ്രതിഷേധം ശക്തമാകുന്നതിന്റെ സൂചനയാണ് കാതോലിക്കാ ബാവായുടെ പ്രതികരണം.

Leave a Reply

spot_img

Related articles

ഓപ്പറേഷൻ രക്ഷിത: 81 പേർ റിമാൻ്റിൽ

കേരള റെയിൽവേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 81...

ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.കാപ്പ കേസ് പ്രതികളും കൊടുംകുറ്റവാളികളുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അസോസിയേഷൻ പത്തനംതിട്ട...

എൽപിഎസ്ടി സമരം: ചർച്ചയിൽ തീരുമാനമായില്ല; പ്രതീക്ഷ കൈവിടാതെ സമരക്കാർ, നിരാഹാരം തുടരുമെന്ന് വളർമതി

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഒത്തുതീർപ്പാക്കാനുള്ള സർക്കാർ നീക്കങ്ങളിൽ അന്തിമ തീരുമാനമായില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ നിരാഹാര...

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെ വിമർശനം; കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന് പരാതി

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിമാർ വിമർശനം. കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന് പരാതി.യുഡിഎഫ് അധികാരത്തിലേറി ആറാം മാസം മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിമാരുടെ വിമർശനം.കൂട്ടായ...