ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.കാപ്പ കേസ് പ്രതികളും കൊടുംകുറ്റവാളികളുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ഭാരവാഹിയും തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ നിഷാന്ത് പി ചന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.കാപ്പ കേസിൽ നാടുകടത്തിയ റോഷൻ വർഗീസ്, പീച്ചി സ്വർണക്കവർച്ച, ഹൈവേ റോബറി കേസിലെ പ്രതി കിരൺ എന്നിവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും പ്രതികൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.പ്രതികളുമായി ചേർന്ന് സാധാരണക്കാരെ ഭീഷണിപ്പെടുത്തിയെന്നും, കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെടാൻ സഹായം നൽകിയെന്നുമുള്ള ആരോപണങ്ങളും അന്വേഷണത്തിൽ ഉയർന്നു.രേഖാമൂലം മറുപടി നൽകാൻ 15 ദിവസത്തെ സമയം അനുവദിച്ചിരുന്നു.വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ആണ് പിരിച്ചുവിടൽ നടപടി സ്വീകരിച്ചത്.

Leave a Reply

spot_img

Related articles

ഓപ്പറേഷൻ രക്ഷിത: 81 പേർ റിമാൻ്റിൽ

കേരള റെയിൽവേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 81...

എൽപിഎസ്ടി സമരം: ചർച്ചയിൽ തീരുമാനമായില്ല; പ്രതീക്ഷ കൈവിടാതെ സമരക്കാർ, നിരാഹാരം തുടരുമെന്ന് വളർമതി

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഒത്തുതീർപ്പാക്കാനുള്ള സർക്കാർ നീക്കങ്ങളിൽ അന്തിമ തീരുമാനമായില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ നിരാഹാര...

സഭാതർക്കം: മലങ്കര സഭയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റു; സർക്കാർ നിലപാടിനെതിരെ കടുത്ത വിമർശനവുമായി കാതോലിക്കാ ബാവാ

ഓർത്തഡോക്സ് –യാക്കോബായ സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെ വിമർശനം; കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന് പരാതി

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിമാർ വിമർശനം. കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന് പരാതി.യുഡിഎഫ് അധികാരത്തിലേറി ആറാം മാസം മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിമാരുടെ വിമർശനം.കൂട്ടായ...