ഓപ്പറേഷൻ രക്ഷിത: 81 പേർ റിമാൻ്റിൽ

കേരള റെയിൽവേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 81 പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻ്റിലാക്കി. സ്ത്രീകളെ അപമാനിക്കൽ, ലൈംഗികാതിക്രമം, സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിലാണ് പ്രതികൾക്കെതിരെ നടപടിയെടുത്തത്.ട്രെയിനിൽ യാത്രചെയ്യുന്ന സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും കേരള റെയിൽവേ പോലീസ് ആവിഷ്കരിച്ച നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ രക്ഷിത. പരിശോധനകളും നിയമനടപടികളും തുടരുമെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാർ അറിയിച്ചു.ട്രെയിൻ യാത്രക്കിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ അതിക്രമങ്ങളോ നേരിടുകയാണെങ്കിൽ ഉടൻ തന്നെ റെയിൽവേ പോലീസിൻറെ സഹായം തേടണമെന്നും ഇതിനായി കേരള പോലീസിൻറെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽആപ്പിലെ (POL APP) റെയിൽ മൈത്രി സേവനങ്ങൾ പ്രയോജനപ്പെടുത്തുകയോ, 112 (ERSS) എന്ന നമ്പറിലേക്കോ, റെയിൽ അലേർട്ട് (RAIL ALERT) 9846200100, 9846200150, 9846200180 എന്ന നമ്പറുകളിലേക്കോ വിളിക്കാവുന്നതാണ്.ഇതു കൂടാതെ ഇന്ത്യൻ റെയിൽവേയുടെ റെയിൽ മദദ് (RAIL MADAD) 139 എന്ന നമ്പറിലൂടെയും റെയിൽ മദദ് ആപ്പ് വഴിയും യാത്രക്കാർക്ക് സുരക്ഷാ പ്രശ്നങ്ങൾ അറിയിക്കാവുന്നതാണ്.

Leave a Reply

spot_img

Related articles

ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.കാപ്പ കേസ് പ്രതികളും കൊടുംകുറ്റവാളികളുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അസോസിയേഷൻ പത്തനംതിട്ട...

എൽപിഎസ്ടി സമരം: ചർച്ചയിൽ തീരുമാനമായില്ല; പ്രതീക്ഷ കൈവിടാതെ സമരക്കാർ, നിരാഹാരം തുടരുമെന്ന് വളർമതി

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഒത്തുതീർപ്പാക്കാനുള്ള സർക്കാർ നീക്കങ്ങളിൽ അന്തിമ തീരുമാനമായില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ നിരാഹാര...

സഭാതർക്കം: മലങ്കര സഭയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റു; സർക്കാർ നിലപാടിനെതിരെ കടുത്ത വിമർശനവുമായി കാതോലിക്കാ ബാവാ

ഓർത്തഡോക്സ് –യാക്കോബായ സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെ വിമർശനം; കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന് പരാതി

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിമാർ വിമർശനം. കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന് പരാതി.യുഡിഎഫ് അധികാരത്തിലേറി ആറാം മാസം മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിമാരുടെ വിമർശനം.കൂട്ടായ...