കോട്ടയം ജില്ലയിലെ പാമ്പാടി താലൂക്ക് ആശുപത്രി ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ അറിയപ്പെടും. ആശുപത്രിയുടെ പേര് ‘ഉമ്മൻ ചാണ്ടി മൾട്ടി സ്പെഷ്യാലിറ്റി താലൂക്ക് ആശുപത്രി, പാമ്പാടി’ എന്ന് പുനർനാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നവംബർ 18ന് പുറത്തിറക്കിയ ഉത്തരവിലാണ് ആശുപത്രിയുടെ പേര് മാറ്റുന്നതിന് അനുമതി നൽകിയത്.കോട്ടയം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ സെപ്റ്റംബർ 10ലെ കത്തിന്റെയും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നവംബർ രണ്ടിലെ കത്തിന്റെയും അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

